ഭരിച്ചുമുടിച്ച ഇൗരാറ്റുപേട്ട

നഗരസഭ താറുമാറാക്കിയ ഇൗരാറ്റുപേട്ട ബസ്‌സ്‌റ്റാൻഡ്
കോട്ടയം
സ്വകാര്യ ബസ്‌സ്‌റ്റാൻഡില്ലാത്ത കേരളത്തിലെതന്നെ ഏക നഗരസഭയായിരിക്കും ഇൗരാറ്റുപേട്ട. ഉണ്ടായിരുന്ന രണ്ട് ബസ്‌സ്‌റ്റാൻഡുകൾ പൊളിച്ചു. പുതുക്കിപ്പണിതില്ല. യാത്രക്കാർ പെരുവഴിയിലായി. നഗരത്തിൽ തട്ടിക്കൂട്ട് പദ്ധതികൾ നടപ്പാക്കി അതിലൂടെ പണം അടിച്ചുമാറ്റുക മാത്രമായി ഇൗരാറ്റുപേട്ട നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയുടെ ജോലി. അവിശുദ്ധ സഖ്യത്തിൽ, അവിശുദ്ധ ഭരണം – അതാണ് ഇവിടുത്തെ കഥ.
കടുവാമൂഴി ബസ്‌സ്‌റ്റാൻഡാണ് ആദ്യം നഗരസഭ പൊളിച്ചത്. ഇവിടെ കച്ചവടസംരംഭങ്ങൾ തുടങ്ങാൻ സൗകര്യമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ ഒന്നും നടന്നില്ല. ടൗൺ ബസ്‌സ്‌റ്റാൻഡ് ഇതേരീതിയിൽ പൊളിച്ചു. പുതുക്കിപ്പണിയുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി. ബസുകൾ ഇപ്പോൾ നഗരത്തിൽ റോഡരികിൽ അപകടകരമായി നിർത്തി ആളെ കയറ്റേണ്ട അവസ്ഥയായി. ഇത് ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നു.









0 comments