Deshabhimani

പഠനത്തോടൊപ്പം സംരംഭവുമായി- കാഞ്ഞിരപ്പള്ളി ബ്ലോക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 04, 2025, 02:09 AM | 1 min read

കാഞ്ഞിരപ്പള്ളി കലാലയ ജീവിതത്തോടൊപ്പം സംരഭകരാകാൻ സുവർണാവസരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു. സെന്റ്‌ ഡോമിനിക് കോളേജും, ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലധിഷ്ഠിത- സംരഭകത്വ പരിപാടികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. വിദ്യാർഥി പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ചെയ്‌ത്‌ പഠനത്തിനാവശ്യമായ തുക കണ്ടെത്താനുള്ള തൊഴിലധിഷ്ഠിത പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് ഈ വർഷത്തെ പദ്ധതിയിലൂടെ നടപ്പിലാക്കുകയാണ്. ഒഴിവുദിനങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ ബ്യൂട്ടീഷൻ ,എംബ്രോയ്‌ഡറി, ഫുഡ് ടെക്നോളജി, മൊബൈൽ സർവീസ് എന്നീ കോഴ്സുകൾ നടത്തും. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച എംഎസ്എംബി ദിനാഘോഷ പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോളി മടുക്ക കുഴി ഉദ്‌ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. സീമോൻ തോമസ് അധ്യക്ഷനായി. ടുപ് ക്കേ കമ്പനിയുടെ സിഇ ഒ കെ സി സുമോദ്, വ്യവസായ വകുപ്പ് ഓഫീസർ കെ കെ ഫൈസൽ, വനിതാ സംരഭകരായ സഫ്ന അമൽ, സബി ജോസഫ്, ജിജി തോമസ്, സെറീനാ, ഇ ഡി ക്ലബ് കോർഡിനേറ്റർ റാണി അൽഫോൻസാ ജോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home