ad
Deshabhimani

മന്ത്രി ആർ ബിന്ദു ഇന്ന്‌ കുടുംബത്തെ സന്ദർശിക്കും

ബിന്ദുവിന്റെ കുടുംബത്തിന്‌ വീട്‌: നടപടികൾ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2025, 01:42 AM | 1 min read

തലയോലപ്പറമ്പ്

മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുവീണ്‌ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേൽപ്പോത്തുകുന്നേൽ ബിന്ദുവിന്റെ വീട് നവീകരിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായി. പുതിയ അടുക്കള, വർക്ക് ഏരിയ നിർമിക്കാനും ഷീറ്റ് ഇട്ടിരിക്കുന്ന ഭാഗം പൊളിച്ചുമാറ്റി കോൺക്രീറ്റ് ചെയ്ത് ബാത്റൂം നിർമിക്കാനും തീരുമാനമായി. വീടിന്റെ അകവും മുറ്റവും ടൈൽ പാകാനും ഇലക്ട്രിക്കൽ, പ്ലമ്പിങ്‌ വർക്കുകൾ മുഴുവനായും പുതുതായി ചെയ്യാനും തീരുമാനിച്ചു. പുരയിടത്തിന്റെ മുൻഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ച ശേഷം അര മതിൽ നിർമിക്കും. പുരയിടത്തിലേക്ക് ഇറങ്ങാനുള്ള റാമ്പ് കുറേക്കൂടി സൗകര്യപ്രദമായ രീതിയിൽ നിർമിക്കാനും തുക അനുവദിച്ചു. ബിന്ദുവിന്റെ കുടുംബാംഗങ്ങളുടെ അഭിപ്രായപ്രകാരമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് വീട് നിർമാണത്തിന് ആവശ്യമായ തുക കണ്ടെത്തുന്നത്. മന്ത്രി ഡോ. ആർ ബിന്ദു ചൊവ്വ രാവിലെ ഒമ്പതിന് ബിന്ദുവിന്റെ വീട് സന്ദർശിച്ച് ഭവന നിർമാണത്തിനുള്ള പ്രഖ്യാപനം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home