ad
Deshabhimani

പ്രധാന തിരുനാൾ നാളെ

വിശുദ്ധയുടെ സ്മരണയിൽ ഭരണങ്ങാനം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുന്നു

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 12:35 AM | 1 min read

ഭരണങ്ങാനം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ഭരണങ്ങാനം അന്തർദേശീയ തീർഥാടന കേന്ദ്രം വിശ്വാസികളുടെ തിരക്കിൽ. രാവിലെ മുതൽ വൈകിട്ട് വരെ തുടർച്ചയായ വിശുദ്ധ കുർബാനകൾ, പ്രത്യേക ദിനാചരണങ്ങൾ, തീർഥാടന പദയാത്ര, നൊവേന, ജപമാല പ്രദക്ഷിണം തുടങ്ങിയ ചടങ്ങുകളോടുകൂടിയയാണ്‌ തിരുനാളാഘോഷം. പ്രധാന തിരുനാൾ ചൊവ്വാഴ്ച നടക്കും. ഞായറാഴ്ച മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാന അർപ്പിക്കും. തിങ്കൾ പകൽ 11.30ന് മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, വൈകിട്ട് അഞ്ചിന് ചങ്ങനാശേരി രൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 5.30നും, 6.45നും, 8.30നും 10നും 2.30നും, 3.30നും, വിശുദ്ധ കുർബാന ഉണ്ടാകും. വൈകിട്ട് 6.15ന് ജപമാലപ്രദക്ഷിണം തുടർന്ന് റവ. ഡോ. സരീഷ് തൊണ്ടാംകുഴി ഒഎഫ്എം സന്ദേശം നൽകും. ചൊവ്വാ രാവിലെ 10.30ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ കുർബാന അർപ്പിക്കും. രാവിലെ ഏഴിന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ച അപ്പം വെഞ്ചെരിക്കും. തുടർന്ന് വി. കുർബാന, 8.30ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. 12.30ന് തിരുനാൾ പ്രദക്ഷിണംനടക്കും. പുലർച്ചെ 4.45നും, 6, പകൽ 2.30, 3.30, 4.30, 5.30, 6.30, രാത്രി 7.30, 8, 9.30നും വിശുദ്ധ കുർബാന ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home