ad
Deshabhimani

അയ്യൻകാളി സ്മാരക സാംസ്കാരിക നിലയം തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2025, 02:10 AM | 1 min read

പാമ്പാടി

പാമ്പാടി പഞ്ചായത്ത് ഒന്പതാം വാർഡ് കുമ്പന്താനത്ത് നിർമിച്ച അയ്യൻകാളി സ്മാരക സാംസ്കാരിക നിലയം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി അധ്യക്ഷനായി. കാപ്കോസ് ചെയർമാൻ കെ എം രാധാകൃഷ്‌ണൻ, എംജി സർവകലാശാല സിൻഡിക്കറ്റ് അംഗം റെജി സഖറിയ, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം മാത്യു, പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി എം പ്രദീപ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ എസ് ഗിരീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഹരികുമാർ, പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ രാജേഷ്, സുനിത ദീപു, ഷിബു കുര്യൻ, സാബു എം എബ്രഹാം, കെ കെ തങ്കപ്പൻ, പി വി അനീഷ്, ലോക്കൽ സെക്രട്ടറി കെ എസ് പ്രദീഷ്, വാർഡ് അംഗം പി എസ് ശശികല എന്നിവർ സംസാരിച്ചു. വാർഡിലെ മുതിർന്ന കുടുംബശ്രീ, ഹരിതകർമസേന, തൊഴിലുറപ്പ് അംഗങ്ങളെ ചടങ്ങിൽ കെ എം രാധാകൃഷ്‌ണനും റെജി സഖറിയയും ചേർന്ന് ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home