സർക്കാർ ലക്ഷ്യം സമഗ്രപുരോഗതി: -മന്ത്രി വി എൻ വാസവൻ

അയ്മനം പഞ്ചായത്തിലെ വികസന സദസ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം
കേരളത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അയ്മനം പഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് സംസ്ഥാനത്തെ പ്രഖ്യാപിക്കുമ്പോൾ നമ്മൾ ലോകത്തിന് തന്നെ മാതൃകയായി മാറുകയാണ്. അയ്മനം പഞ്ചായത്തിൽ അതിവിപുലമായ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പൾസ് പോളിയോ വിതരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷയായി. പഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ സെക്രട്ടറി മിനി തോമസും സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ ബിലാൽ കെ റാമും അവതരിപ്പിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് ആര്യ രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ കെ ഷാജിമോൻ, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മിനി ബിജു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ ആർ ജഗദീശ്, ജില്ലാ പഞ്ചായത്തംഗം കെ വി ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം രതീഷ് കെ വാസു, പഞ്ചായത്തംഗങ്ങൾ, രാഷ്‌ട്രീയപാർടി പ്രതിനിധികൾ, മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.










0 comments