ad
Deshabhimani

കളി കാണാനിരിക്കുന്നേയുള്ളൂ

ഇരവിനെ പകലാക്കി ഉയിരിന്റെ പന്തുകളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2026, 12:29 AM | 1 min read

കോട്ടയം ഇന്നലെ ലോകം ഏറ്റവുമധികം ചർച്ച ചെയ്‌തതെന്തെന്ന്‌ ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ – ലോകകപ്പ്‌ ഫുട്‌ബോളിലെ അർജന്റീന – ഇ‍ൗജിപ്‌ത്‌ മത്സരം. തോൽവിയുടെ വക്കിൽനിന്ന്‌ അർജന്റീന സ്വപ്‌നതുല്യമായി തിരിച്ചുവരവ്‌. പക്ഷേ കളി കളത്തിനു പുറത്താണ്‌. റഫറി അർജന്റീനക്കുവേണ്ടി പക്ഷാപാതപരമായി പെരുമാറിയെന്ന്‌ ആരോപമുയർന്നു. അർജന്റീനയുടെ എതിരാളികളെല്ലാം ഏതാണ്ട്‌ ഒരേസ്വരത്തിൽ ഏറ്റുപിടിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചകളുടെയും ട്രോളുകളുടെയും കുത്തൊഴുക്കായി. അർജന്റീന ഫാൻസ്‌ ശക്തമായ മറുപടി നൽകുന്നുണ്ട്‌. ട്രോളിന്‌ ട്രോൾ മറുപടി. പോസ്‌റ്റിനു പോസ്‌റ്റ്‌, കമന്റിനു കമന്റ്‌. കളിയുടെ ഹൈലൈറ്റ്‌സ്‌ പല ആവർത്തി കണ്ടിട്ടാണ്‌ ഇരുകൂട്ടരുടെയും വാദം. ഫിഫയുടെ നിയമങ്ങളെ തലനാരിഴ കീറി വ്യഖ്യാനിക്കുന്നുണ്ട്‌. എന്തായാലും ചൊവ്വാഴ്‌ച രാത്രി നിലയ്‌ക്കാത്ത ആരവങ്ങളായിരുന്നു. രാത്രി ഏറെവൈകിയും പുലർച്ചെയും നാലാൾ കൂടുന്നിടങ്ങളിലെല്ലാം ചർച്ച ഫുട്‌ബോൾ മാത്രം. ​വിവാദങ്ങൾ 
മുഖവിലയ്‌ക്കെടുക്കുന്നില്ല യഥാർഥ ഫുട്‌ബോൾ ആരാധകർ ഇ‍ൗ വിവാദങ്ങൾ മുഖവിലക്കെടുക്കില്ല. "വാറി'ൽ വീഡിയോ കൃത്യമായി പരിശോധിച്ചിട്ടാണ്‌ തീരുമാനമെടുക്കുന്നത്‌. പല സമയത്ത്‌ പലരുടെയും കൂടെ കൂടുന്നവരാണ്‌ ആരോപണങ്ങൾക്ക്‌ പിന്നിൽ. – കെ എ അഖിൽ, കുറ്റിയാംകോണത്ത്‌, വെള്ളൂർ (അർജന്റീന ഫാൻ) ​കഴിഞ്ഞ ലോകകപ്പ്‌ മുതൽ 
കേൾക്കുന്നത്‌ കഴിഞ്ഞ ലോകകപ്പ്‌ മുതൽ കേൾക്കുന്നതാണ്‌ ഫിഫ–അർജന്റീന അഡ്‌ജസ്‌റ്റ്‌മെന്റ്‌ എന്നൊക്കെ. ഒരടിസ്ഥാനവുമില്ല. ഇ‍ൗജിപ്‌തുമായുള്ള കളി ശ്രദ്ധിച്ചാൽ മനസിലാകും‍, ടീമിന്റെ ഒന്നാകെയുള്ള ആക്രമണ മികവിലൂടെയാണ്‌ അർജന്റീന ഗോൾ നേടിയത്‌. ഫ‍ൗളുകൾ വിളിച്ചത്‌ കൃത്യമായിരുന്നു. – ലിജോമോൻ സണ്ണി, മാച്ചാട്ടിക്കുളം, പാത്താമുട്ടം (അർജന്റീന ഫാൻ) ​നടന്നത്‌ കടുത്ത അനീതി റഫറി അനീതി കാണിച്ചു. റഫറിയുടെ വിസിലടി വൺ–സൈഡ്‌ ആയിരുന്നു. ഇ‍ൗജിപ്‌തിന്റെ സലായെ പെനാൽറ്റി ബോക്‌സിൽ ഫ‍ൗൾ ചെയ്‌തത്‌ റഫറി കണ്ടില്ല. സത്യത്തിൽ മത്സരം നടത്തേണ്ടതില്ല, കപ്പ്‌ അർജന്റീനക്ക്‌ കൊടുത്താൽ മതി. – സിബി ജോൺ, പാറയ്‌ക്കൽ, പുല്ലരിക്കുന്ന്‌ (ബ്രസീൽ ഫാൻ). ​ഒത്തുകളിയെന്ന 
അഭിപ്രായമില്ല അർജന്റീനക്കു വേണ്ടി ഫിഫ ഒത്തുകളിച്ചെന്ന അഭിപ്രായമില്ല. സ്‌പെയിൻ കപ്പെടുക്കണമെന്നാണ്‌ ആഗ്രഹം. ഒത്തുകളി ആരോപിച്ചാൽ, നാളെ സ്‌പെയിൻ ചാമ്പ്യൻമാരായാലും അതിന്റെ മാറ്റ്‌ കുറയും. അർജന്റീന ഇ‍ൗജിപ്‌തിനോട്‌ തോറ്റിരുന്നെങ്കിൽ ഇത്ര ചർച്ചയുണ്ടാകില്ലായിരുന്നു. – അരുൺ ദാസ്‌, പാലയ്‌ക്കാത്തുരുത്തേൽ, ഇറുമ്പയം (സ്‌പെയിൻ ഫാൻ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home