ad
Deshabhimani

സി കെ വിശ്വനാഥൻ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 25, 2025, 01:29 AM | 1 min read

വൈക്കം
സ്വാതന്ത്ര്യസമര സേനാനിയും വൈക്കത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപക നേതാവുമായിരുന്ന സി കെ വിശ്വനാഥന്റെ അനുസ്മരണ സമ്മേളനവും മുന്‍ മന്ത്രി സി ദിവാകരനുള്ള സി കെ വിശ്വനാഥന്‍ അവാര്‍ഡ് ദാനവും നടന്നു. ​​വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി സിപിഐ സംസ്ഥാന സ െക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനംചെയ്തു. മുന്‍ മന്ത്രി സി ദിവാകരനാണ് ഈ വര്‍ഷത്തെ സി കെ വിശ്വനാഥന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അവാര്‍ഡും ഫലകവും സി ദിവാകരന് കൈമാറി. യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി ബി ബിനു അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി ടി എന്‍ രമേശന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, സി ദിവാകരന്‍, സിപിഐ ജില്ലാ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാര്‍, എഐടിയുസി ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ്, ആര്‍ സുശീലന്‍, സി കെ ആശ എംഎല്‍എ, മുൻ എംഎൽഎ കെ അജിത്, എം ഡി ബാബുരാജ്, സാബു പി മണലൊടി, കെ ഡി വിശ്വനാഥന്‍, പി ജി ത്രിഗുണസെന്‍, പി എസ് പുഷ്‌ക്കരന്‍, ജയിംസ് തോമസ്, ഡി രഞ്ജിത് കുമാര്‍, ബി രാജേന്ദ്രന്‍, കെ എ രവീന്ദ്രന്‍, കെ എ കാസ്‌ട്രോ, കേണല്‍ രാജീവ് മണ്ണാലി എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home