ചൂടിലൊരിത്തിരി ആശ്വാസം

കോട്ടയം
ദിവസങ്ങളായി പെയ്യുന്ന വേനൽമഴ ജില്ലയിലെ കനത്ത ചൂടിന് നേരിയ ആശ്വാസമാകുന്നു. അഞ്ചു ദിവസങ്ങളിലായി വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട്. വേനൽ മഴ ലഭിച്ചതോടെ വിവിധ പ്രദേശങ്ങളിൽ അതിരാവിലെ താപനിലയിൽ കുറവും രേഖപ്പെടുത്തി. ഞായറാഴ്ച മഞ്ഞ അലർട്ടായിരുന്നു. വിവിധ ദിവസങ്ങളായി ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കുമ്മണ്ണൂർ, വൈക്കം, കുമരകം എന്നിവടങ്ങളിലാണ്. എന്നാൽ, മെയ് അവസാന ആഴ്‌ച മഴയിൽ വർധനയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ്ങിന്റെയും പ്രാഥമിക പ്രവചനം. കാലവർഷ കാറ്റിന്റെയും സൂചന നൽകുന്നുണ്ട്. അതേസമയം ചങ്ങനാശേരിയിൽ യുവി സൂചിക കുറവ് രേഖപ്പെടുത്തി. രണ്ടു ദിവസമായി മഞ്ഞ അലർട്ടായ ആറിലാണ് യുവി സൂചിക.










0 comments