യോഗയില്‍ ജില്ലാ പരിശീലനം

കോട്ടയം
കോട്ടയം- ചേതന യോഗയും ജില്ലാ യോഗ അസോസിയേഷനും ചേർന്ന് യോഗ അധ്യാപകർക്കും പഠിതാക്കള്‍ക്കുമായി ജില്ലാ പരിശീലനം നൽകി. ജില്ലാ സ്‌പോർട്‌സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ യോഗ നാഷണല്‍ ട്രെയിനർമാരായ ഡോ. കെ ടി കൃഷ്ണദാസ്, ഡോ. വിജയന്‍ എന്നിവര്‍ ക്ലാസെടുത്തു. യോഗ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ടി സുഗുണന്‍, സെക്രട്ടറി എസ് ജോമോന്‍, ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ മറ്റക്കര, ചേതനയോഗ ജില്ലാ പ്രസിഡന്റ് വി പി ലാലുമോന്‍, സെക്രട്ടറി സി കെ ഹരിഹരന്‍, യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ കെ ഭരതന്‍, സെക്രട്ടറി സിജിമോന്‍ മരുതോലി, ട്രഷറര്‍ എ വി സുജാമോള്‍ എന്നിവർ പങ്കെടുത്തു.









0 comments