കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവിനും വാച്ചർക്കും പരിക്ക്

അഞ്ജു മാത്യു
കണ്ണൂർ: കാപ്പിമല മഞ്ഞപ്പുല്ലിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് കാക്കയംച്ചാൽ സ്വദേശി വാഴപ്പള്ളിയിൽ സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ അരങ്ങം സ്വദേശി സതീശൻ എന്നിവർക്ക് പരിക്കേറ്റു.
ഇവരെ കരുവഞ്ചാലിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ സഞ്ചാരത്തിനായി ഭർത്താവിനൊപ്പം എത്തിയതായിരുന്നു അഞ്ജു. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അപ്രതീക്ഷിതമായ ഇടിമിന്നലിൽ അഞ്ജുവിന് സാരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









0 comments