ad
Deshabhimani

ഉറങ്ങിക്കിടന്ന 9 മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരൻ പിടിയിൽ

Baby Girl

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 22, 2026, 06:51 AM | 1 min read

ഗൊരഖ്‌പുർ: ഉറങ്ങിക്കിടന്ന ഒൻപത് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധുവായ 14 കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ ​ഗൊരഖ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. രാത്രി അമ്മയുടെ അടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് പ്രതി എടുത്തുകൊണ്ടുപോയത്. രാവിലെ കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ് കുടുംബം നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.


അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയിൽ ആണ് കുട്ടി ലൈം​ഗികാതിക്രമം നേരിട്ടതായി സ്ഥിരീകരിച്ചത്. തുടർന്ന് ​ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 14 കാരൻ പിടിയിലായത്. മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് പ്രതി സമ്മതിച്ചു.


ശനിയാഴ്ച പുലർച്ചെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പാടത്ത് ഉപേക്ഷിച്ച് ഇയാൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ കാണാതായപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കുമൊപ്പം പ്രതിയും തെരച്ചിലിൽ പങ്കുചേർന്നിരുന്നു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home