ad
Deshabhimani

ആൾമാറാട്ടം, അടിവസ്ത്രത്തിൽ സിം കാർഡ്; നീറ്റ് അല്ലാതെ നീറ്റ് പുനഃപരീക്ഷ, 9 പേർ അറസ്റ്റിൽ

NEET Exam

പ്രതീകാത്മക ചിത്രം, (Photo: NDTV)

വെബ് ഡെസ്ക്

Published on Jun 22, 2026, 07:35 AM | 1 min read

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ഒമ്പത് പേർ അറസ്റ്റിൽ. പരീക്ഷ എഴുതേണ്ട‌വർക്ക് പകരം വന്ന് പരീക്ഷ എഴുതിയവരാണ് പിടിയിലായത്. ബിഹാറിലാണ് ആൾമാറാട്ടത്തിന് പിടിയിലായത്. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തു.


അതേസമയം ഉത്തർപ്രദേശിൽ പരീക്ഷയെഴളുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറുകളും കണ്ടെത്തി. തുടർന്ന് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബല്ലിയ സ്വദേശി പ്രിൻസ് ദുബെ എന്ന വിദ്യാർഥിയാണ് പിടിയിലായത്. പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികൾ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.













deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home