ad
Deshabhimani

യുഎസ് - ഇറാൻ സമാധാന ചർച്ചകൾ രണ്ടാം ദിനത്തിലേക്ക്; ഹോർമുസ് കടലിടുക്കിലെ തർക്കം തുടരുന്നു

JD vans

ജെഡി വാൻസ് |Photo:Reuters

വെബ് ഡെസ്ക്

Published on Jun 22, 2026, 06:42 AM | 1 min read

ബർഗൻസ്റ്റോക്ക് : സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ രണ്ടാം ദിവസത്തിലേക്ക് കടന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതും, ഇറാനെതിരെ ആക്രമണം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് വീണ്ടും ഭീഷണി മുഴക്കിയതും ചർച്ചകളെ പ്രതികൂലമായി ബാധിച്ചു.


കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ വെടിനിർത്തൽ കാലാവധി 60 ദിവസം കൂടി നീട്ടുന്നതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇറാനിയൻ പ്രതിനിധികളുമായി ഞായറാഴ്ച ചർച്ചകൾ ആരംഭിച്ചിരുന്നു. കടലിടുക്ക് വീണ്ടും അടയ്ക്കാൻ ശ്രമിച്ചാൽ ഇറാൻ എന്നൊരു രാജ്യമേ അവശേഷിക്കില്ലെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കൂടാതെ, കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുത്ത് ടോൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം ആവർത്തിച്ചു.


ട്രംപിന്റെ ഭീഷണികൾ പുറത്തുവന്നതോടെ ഇറാനിയൻ പ്രതിനിധികൾ ചർച്ചാ വേദിയിൽ നിന്ന് വിട്ടുനിന്നതായും, പാകിസ്ഥാൻ, ഖത്തർ മധ്യസ്ഥർ വഴി സന്ദേശങ്ങൾ കൈമാറുന്നതായും ഇറാൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. എങ്കിലും, ചർച്ചകൾ പൂർണമായി നിർത്തിയിട്ടില്ലെന്നും ലെബനൻ വിഷയം, ആണവ കാര്യങ്ങൾ, ധാരണാപത്രം നടപ്പിലാക്കൽ എന്നിവ സംബന്ധിച്ച് ചർച്ചകൾ തുടരുന്നുണ്ടെന്നും യുഎസ് നയതന്ത്രജ്ഞർ അറിയിച്ചു.


ലെബനനിലെ സംഘർഷം കുറയ്ക്കാൻ സാധിച്ചെന്ന് ജെഡി വാൻസ് പറഞ്ഞു. ആഗോള ഇന്ധന വിതരണത്തെ ബാധിക്കുന്ന ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ ശത്രുത അവസാനിപ്പിക്കുന്നതുമാണ് പ്രധാന ലക്ഷ്യം. ചർച്ചകൾ തിങ്കളാഴ്ചയോടെ സമാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home