ad
Deshabhimani

ഇങ്ങനുണ്ടോ 
ഒരു വണ്ടിപ്രേമം

പി എൻ രാജീവ് നിർമിച്ച മിനിയേച്ചറിനൊപ്പം
വെബ് ഡെസ്ക്

Published on Jun 15, 2026, 12:33 AM | 1 min read

മണർകാട് ​

ചെറുപ്പം മുതലേ മനസ്സിൽ കുടിയേറിയ വാഹനപ്രേമം ലോറിയായും അംബാസഡറായും ഓട്ടോറിക്ഷയായും മാറുന്നു. നിർമാണ തൊഴിലാളി കാവുംപടി പൂവത്തുങ്കൽ പി എൻ രാജീവ് ഒഴിവുസമയങ്ങളിൽ നിർമിക്കുന്ന മിനിയേച്ചർ വാഹനങ്ങളുടെ കൃത്യത യഥാർഥ വാഹനങ്ങളെ വെല്ലുന്നതാണ്‌. ഓട്ടോറിക്ഷകൾ, ടിപ്പറുകൾ, സ്കൂട്ടറുകൾ, വിന്റേജ് അംബാസഡർ കാറുകൾ തുടങ്ങി നിരത്തിലിറങ്ങുന്ന ഏത് വാഹനവും കൺമുന്നിലെത്തിയാൽ അതിമനോഹര ചെറുപതിപ്പ് തയാറാണ്. വിന്റേജ്‌ വാഹനങ്ങളുടെ മിനിയേച്ചറിനാണ്‌ ആവശ്യക്കാരേറെ. ഇപ്പോൾ ഓർഡറുകൾ അനുസരിച്ചാണ് നിർമാണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് രാജീവിന്റെ ഈ അപൂർവ്വ കരവിരുത് തേടി മാലം കാവുംപടിയിൽ എത്തുന്നത്. രാജീവിന്‌ പിന്തുണയുമായി ഭാര്യ റെനിതയും മക്കളായ അതുലും ആദിശ്രീയും ഒപ്പമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home