നീണ്ടൂർ രക്തസാക്ഷി ദിനാചരണം 26, 27 തീയതികളിൽ

ഏറ്റുമാനൂർ അനശ്വര രക്തസാക്ഷികളായ ആലി, വാവ, ഗോപി എന്നിവരുടെ രക്തസാക്ഷി ദിനാചരണം 26, 27 തീയതികളിൽ സമുചിതമായി ആചരിക്കും. ദീപശിഖ റിലേ, പുഷ്പാർച്ചന, പ്രകടനം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. 26ന് പ്രാവട്ടത്തെ പൊതുസമ്മേളന നഗറിലേക്ക് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വിവിധ ജാഥകൾ എത്തിച്ചേരും. വൈകിട്ട് നാലിന് അനശ്വരനായ നീലിമംഗലം ദാമോദരന്റെ ബലികുടീരത്തിൽനിന്ന് ആരംഭിക്കുന്ന പി എസ് വിനോദ് ക്യാപ്ടനാകുന്ന ദീപശിഖ റിലേ കെ എൻ വേണുഗോപാൽ ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് കൊടി -–കൊടിമരം, കപ്പി -– കയർ, ബാനർ ജാഥകൾ ആരംഭിക്കും. പുളിങ്കാലായിൽ പി കെ ഗൗരിയുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന കെ ജി രാജേഷ് ക്യാപ്ടനാകുന്ന കൊടി ജാഥ പി ഡി ബാബു ഉദ്ഘാടനംചെയ്യും. മുഴിക്കുളങ്ങര മാവേലി ജങ്‌ഷനിൽനിന്ന് ടി എം പ്രകാശ് ക്യാപ്ടനാകുന്ന കൊടിമര ജാഥ പി ബി രമേശൻ ഉദ്ഘാടനംചെയ്യും. ഓണംതുരുത്ത് പടിഞ്ഞാറേനടയിൽനിന്ന് ആർ രമാദേവി ക്യാപ്ടനായ കപ്പി – കയർ ജാഥ പി സി സുകുമാരൻ ഉദ്ഘാടനംചെയ്യും. ശാസ്‌താവ് ജങ്‌ഷനിൽനിന്ന് കെ എം സുരേന്ദ്രബാബു ക്യാപ്ടനായ ബാനർ ജാഥ വി കെ പ്രദീപ് ഉദ്ഘാടനംചെയ്യും. ജാഥകൾ വൈകിട്ട് ആറിന് പ്രാവട്ടത്തെ പൊതുസമ്മേളന നഗറിൽ എത്തിച്ചേരും. വി ജെ ഐസക്, എം എസ് ഷാജി, കെ സി രാധാകൃഷ്‌ണൻ, ടി എം മനീഷ്, ആകാശ് പി സുനിൽ എന്നിവർ ഏറ്റുവാങ്ങും. 6.30ന് എം വി അമ്മിണി പതാക ഉയർത്തും. 27ന് രാവിലെ എട്ടിന് ആയിരവേലിയിൽനിന്ന് പുഷ്പാർച്ചന റാലി സംഘടിപ്പിക്കും. 8.30ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. എം കെ പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് 4.30ന് കൈപ്പുഴ പള്ളിത്താഴെനിന്ന് പ്രാവട്ടത്തേക്ക് പൊതുപ്രകടനം. 5.30ന് പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. ബാബു ജോർജ് അധ്യക്ഷനാകും. വൈക്കം വിശ്വൻ, ടി ആർ രഘുനാഥൻ, കെ അനിൽകുമാർ, കെ എൻ വേണുഗോപാൽ തുടങ്ങിയവർ സംസാരിക്കും.









0 comments