ad
Deshabhimani

നവി മുംബയിലെ ഊബർ ഡ്രൈവറുടെ കൊലപാതകം; എൻജിനിയറിങ് വിദ്യാർഥി അറസ്റ്റിൽ

Arrest
വെബ് ഡെസ്ക്

Published on Mar 09, 2026, 01:30 PM | 1 min read

മുംബൈ : ഊബർ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ എൻജിനീയറിങ്ങ് വിദ്യാർഥി അറസ്റ്റിൽ. നവി മുംബയിൽ ഊബർ ഡ്രൈവറായ അഹമ്മദി(33)നെ കൊലപ്പെടുത്തിയ കേസിൽ ആദർശ് ചന്ദ്രകാന്ത് ഭലേറാവു (21) ആണ് അറസ്റ്റിലായത്.

ഉത്തർ പ്രദേശുകാരനായ അഹമ്മദ് നവി മുംബയിൽ താമസിച്ചു ഊബർ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.


ക്യാബിൽ സഞ്ചരിക്കുന്നതിനിടെ ഊബർ ഡ്രൈവർ കത്തി കാട്ടി കൊള്ളയടിക്കാൻ ശ്രമിച്ചപ്പോൾ പ്രാണരക്ഷാർഥം അയാളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആദർശ് പൊലീസിനോട് പറഞ്ഞത്.


പെൺസുഹൃത്തിനെ കാണാനായി ഊബർ ബുക്ക് ചെയ്ത് യാത്രനടത്തുകയായിരുന്നു ആദർശ്. യാത്രയ്ക്കിടയിൽ ഡ്രൈവർ കത്തികാട്ടി പണമപഹരിക്കാൻ ശ്രമിച്ചു. പ്രാണക്ഷാർത്ഥം ഡ്രൈവറെ കീഴടക്കി അതേ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി. ശേഷം മൃതദേഹം ഘട്ട് മേഖലയിൽ ഉപേക്ഷിച്ചുവെന്നും പൊലീസിന് മൊഴി നൽകി.


പിന്നീട് വാഹനം കല്യാൺ-മുർബാദ് ഹൈവേയിൽ ഉപേക്ഷിച്ച് പ്രതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഊബർ ആപ്പിലെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിലൂടെ ടിറ്റ് വാലയിലെ താമസസ്ഥലത്തുനിന്ന് പ്രതിയെ താനേ റൂറൽ ക്രൈം ബ്രാഞ്ച് പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home