Deshabhimani

തട്ടുകടക്കാരനെ ആക്രമിച്ച് പണം കവർന്നു; നെടുമങ്ങാട് മൂന്നംഗ സംഘം പിടിയിൽ

nedumangad crime

അറസ്റ്റിലായ പ്രതികള്‍

വെബ് ഡെസ്ക്

Published on Mar 18, 2026, 08:38 AM | 1 min read

തിരുവനന്തപുരം: തട്ടുകടക്കാരനെ ആക്രമിച്ച് പണം കവർന്ന മൂന്നംഗ സംഘം പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. കഴിഞ്ഞ നാലിന് രാത്രി പഴകുറ്റിയിലെ ശിവാസ് ഫാസ്റ്റ് ഫുഡ് സെന്ററിലായിരുന്നു ആക്രമണം. സംഭവത്തിൽ വിതുര സ്വദേശികളായ വിജയ്, ഗോകുൽ ഗോപി, തൊളിക്കോട് സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്.


കാറിലെത്തിയ പ്രതികൾ കടയുടമ ശിവയോട് പണം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പണം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതികൾ കടയുടമയെ അസഭ്യം പറയുകയും ചെയ്തു. പണം നൽകാൻ വിസമ്മതിച്ചതോടെ പ്രതികൾ കടയുടമയേയും ജീവനക്കാരനേയും വളകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു.


തുടർന്ന് മേശയിലിരുന്ന അയ്യായിരം രൂപയുമായി സംഘം കടന്നുകളയുകയായിരുന്നു. തൊളിക്കോട് ഭാഗത്തുനിന്ന് പ്രതികളെ പിടികൂടിയ നെടുമങ്ങാട് ഇൻസ്പെക്ടറും സംഘവും ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിതുര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home