ad
Deshabhimani

സ്വത്തുതർക്കം: ഹൈദരാബാദിൽ വ്യവസായിയെ ചെറുമകൻ കുത്തിക്കൊലപ്പെടുത്തി

janardan rao
വെബ് ഡെസ്ക്

Published on Feb 10, 2025, 02:34 PM | 1 min read

ഹൈദരാബാദ് : സ്വത്തു തർക്കത്തെത്തുടർന്ന് ചെറുമകൻ വ്യവസായിയെ കുത്തിക്കൊലപ്പെടുത്തി. തെലങ്കാനയിലെ വെൽജൻ ​ഗ്രൂപ്പ് സ്ഥാപകൻ ചന്ദ്രശേഖര ജനാർദ്ദന റാവു(86) വിനെയാണ് ചെറുമകൻ കീർത്തി തേജ (29) കുത്തിക്കൊലപ്പെടുത്തിയത്.

അടുത്തിടെയാണ് അമേരിക്കയിൽ നിന്ന് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി കീർത്തി തേജ തിരിച്ചെത്തിയത്. കഴിഞ്ഞ ആറിനായിരുന്നു സംഭവം. ജനാർദ്ദന റാവുവിന്റെ മകളുടെ മകനാണ് കീർത്തി തേജ. സ്വത്ത് വീതം വയ്ക്കുന്നത് സംബന്ധിച്ച് ജനാർദ്ദന റാവുവും കീർത്തിയും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. തുടർന്ന് കത്തിയെടുത്ത് ഇയാൾ റാവിവിനെ കുത്തുകയായിരുന്നു.

റാവുവിന്റെ ശരീരത്തിൽ 70ഓളം മുറിവുകളുണ്ടെന്നാണ് വിവരം. റാവുവിനെ കുത്തുന്നത് തടയാൻ ശ്രമിച്ച കീർത്തിയുടെ അമ്മയ്ക്കും പരിക്കേറ്റു. ശേഷം സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞ കീർത്തിയെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് കുത്താനുപയോ​ഗിച്ച കത്തിയും കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home