ad
Deshabhimani

മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ചിത്രം പകർത്തി റീൽ; പൊലീസ് അന്വേഷണം തുടങ്ങി

women commuters on Bangaluru Metro
വെബ് ഡെസ്ക്

Published on May 21, 2025, 04:44 PM | 1 min read

ബെംഗളൂരു: മെട്രോ തീവണ്ടിയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ചിത്രം പകർത്തി പങ്കുവെക്കുന്നത് പതിവാക്കിയ സോഷ്യൽ മീഡിയ ചാനലിനെതിരെ പൊലീസ് അന്വേഷണം. മെട്രോ ക്ലിക്ക്‌സ്, @മെട്രോ ചിക്ക്‌സ്, എന്നീ പേരുകളിലുള്ള ഇൻസ്റ്റ ചാനലിനും സ്പീഡി വീഡി 123 എന്ന ടെലഗ്രാം ചാനലിനും എതിരെയാണ് അന്വേഷണം.


എക്‌സിലെ ഒരു ഉപയോക്താവാണ് ഇക്കാര്യം ബെംഗളൂരു പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഡിസിപി ലോകേഷ് ബി. ജഗലസര്‍ അറിയിച്ചു.


'സുന്ദരികളായ പെണ്‍കുട്ടികളെ നമ്മൾ മെട്രോയില്‍ കണ്ടെത്തുന്നു' എന്ന അടിക്കുറിപ്പ് നൽകിയായിരുന്നു വീഡിയോകള്‍ പങ്കുവെച്ചിരുന്നത്. സ്ത്രീകളെ അവര്‍ അറിയാതെ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തി സമ്മതമില്ലാതെ പേജുകളിൽ  പങ്കുവെക്കുകയായിരുന്നു.


കോച്ചുകള്‍ക്ക് അകത്തെയും പ്ലാറ്റ്‌ഫോമിലെയും ദൃശ്യങ്ങൾ ഇങ്ങനെ പുറത്തെത്തി.

ആറായിരത്തിലധികം ഫോളോവര്‍മാരായിരുന്നു ഈ അക്കൗണ്ടിനുണ്ടായിരുന്നത്. ടെലഗ്രാം ചാനലിന് 1,188 സബ്‌സ്‌ക്രൈബര്‍മാരും ഉണ്ടായിരുന്നു. അന്വേഷണം തുടങ്ങിയതോടെ പോസ്റ്റുകൾ പിൻവലിച്ചു.


ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ടിലെ സെക്ഷൻ 67 (ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കൽ, പ്രക്ഷേപണം ചെയ്യൽ അല്ലെങ്കിൽ പ്രസിദ്ധീകരിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ കാരണമാകൽ) പ്രകാരമാണ് ബനശങ്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home