മറ്റൊരു വിവാഹം കഴിക്കുന്നതിനെ എതിർത്തു; മഹാരാഷ്ട്രയിൽ സുഹൃത്ത് യുവതിയെ കൊന്ന് ഓടയിൽ തള്ളി

മുംബൈ : മഹാരാഷ്ട്രയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളി. രത്‌നഗിരിയിലാണ് സംഭവം. ഭക്തി ജിതേന്ദ്ര മയേക്കർ എന്ന 26കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിസ്‍ പ്രതിയായ ദുർവാസ് ദർശൻ പാട്ടീൽ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
രണ്ടാഴ്ച മുമ്പാണ് ഭക്തിയെ കാണാതായത്. സുഹൃത്തിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭക്തി പിന്നീട് തിരികെ വന്നില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ദുർവാസിനെയാണ് ഭക്തി അവസാനമായി വിളിച്ചതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ഭക്തിയെ കൊലപ്പെടുത്തിയെന്ന് ദുർവാസ് സമ്മതിച്ചു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അംബാ ഘട്ടിൽ ഉപേക്ഷിച്ചതായും പ്രതി സമ്മതിച്ചു.
മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടായിരുന്നതായും തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ദുർവാസ് മൊഴി നൽകി. ഭക്തിയുടെ മൃതദേഹം കണ്ടെത്തു. ദുർവാസിനു പുറമെ സഹായികളായ വിശ്വാസ് വിജയ് പവാർ, സുശാന്ത് ശാന്താറാം നരാൽക്കർ എന്നിവരെയും അറസ്റ്റ് ചെയ്തു.










0 comments