ad
Deshabhimani

'ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വേവിച്ചു'; മുൻ സൈനികൻ പിടിയിൽ

hyderabad pressure cooker murder
വെബ് ഡെസ്ക്

Published on Jan 23, 2025, 10:40 AM | 1 min read

ഹൈദരാബാദ്: ഹൈദരാബാദിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ചു. ഹൈദരാബാദ് സ്വദേശി വെങ്കട മാധവി (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ​ഗുരുമൂർത്തി(45) പൊലീസ് പിടിയിലായി. യുവതിയെ കാണാതായതിനെ തുടർന്ന് മീർപ്പേട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരു മൂർത്തി പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ പാകം ചെയ്ത ശേഷം മീർപേട്ടിലെ ജില്ലെല്ല​ഗുഡ കായലിൽ മറവ് ചെയ്തെന്നാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.


ഗുരുമൂർത്തിയും വെങ്കട മാധവിയും രണ്ട് കുട്ടികളും മീർപേട്ട ന്യൂ വെങ്കിടേശ്വര നഗറിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മുൻ സൈനികനായ ഗുരു മൂർത്തി നിലവിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സെക്യൂരിറ്റി ഗാർഡാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നതായാണ് വിവരം. ജനുവരി 18നാണ് മാധവിയെ കാണാതാകുന്നത്. മാധവിയെ കാണാനില്ലെന്നാണ് യുവതിയുടെ ബന്ധുക്കളോടും ​ഗുരുമൂർത്തി പറഞ്ഞിരുന്നത്. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗുരുമൂർത്തി മീർപ്പേട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന് പൂർണമായി സഹകരിക്കുകയും ചെയ്തു.


എന്നാൽ യുവതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ സംശയത്തിന്റെ പേരിൽ ​ഗുരുമൂർത്തിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് യുവതിയെ കൊന്ന് കഷണങ്ങളാക്കി പ്രഷർ കുക്കറിൽ വേവിച്ച് മറവ് ചെയ്തതായി ഇയാൾ പൊലീസിൽ മൊഴി നൽകിയത്. സംഭവത്തിൽ മീർപ്പേട്ട് പൊലീസ് ​ഗുരുമൂർത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത് വരികയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home