Deshabhimani

സാമ്പത്തിക നേട്ടമുണ്ടാകാനായി നരബലി: കർണാടകത്തിൽ രണ്ടുപേർ പിടിയിൽ

murder
വെബ് ഡെസ്ക്

Published on Feb 13, 2025, 09:30 AM | 1 min read

ബം​ഗളൂരു : സാമ്പത്തിക നേട്ടത്തിനായി നരബലി നടത്തിയയാൾ കർണാടകത്തിൽ പിടിയിൽ. പരശുരാംപുര ചല്ലകേരെ താലൂക്കിലാണ് സംഭവം. ചെരുപ്പുകുത്തുന്ന ജോലി ചെയ്തിരുന്ന പ്രഭാകർ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനായ ആനന്ദ് റെഡ്ഡി, ജ്യോത്സ്യനായ രാമകൃഷ്ണ എന്നിവരാണ് പിടിയിലായത്.


ഫെബ്രുവരി 9നാണ് സംഭവം നടന്നത്. രാമകൃഷ്ണന്റെ ഉപദേശപ്രകാരമായിരുന്നു കൊല. വടക്കുദിശയിൽ വച്ച് ഒരു മനുഷ്യനെ ബലി നൽകിയാൽ സ്വർണം ലഭിക്കുമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. തുടർന്ന് പരശുരാമപുരയിലെത്തിയ ആനന്ദ് പ്രഭാകറിനെ കണ്ടു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പ്രഭാകറിനെ വീട്ടിലേക്ക് വിടാമെന്ന് വാ​ഗ്ദാനം നൽകിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ അതുവഴിയെത്തിയ ചില പ്രദേശവാസികൾ സംഭവം കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.


കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം പ്രദേശത്ത് നിന്ന് കണ്ടെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി.







deshabhimani section

Related News

0 comments
Sort by

Home