പോക്സോ കേസിൽ ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ

വാരണാസി: പരിശീലനത്തിനിടെ രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ.
ആൺകുട്ടികളുടെ കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോച്ച് മുരളിലാലിനെതിരെയാണ് ലഖ്‌നൗ പൊലീസ് നടപടി. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമ പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തതു. മുരളിലാലിന്റെ കീഴിൽ പരിശീലനം നേടിയിരുന്ന 14 ഉം 15 ഉം വയസ്സുള്ള ആൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്.
അണ്ടർ 14 ടീം സെലക്ഷനുള്ള മെഡിക്കൽ പരിശോധനകൾ നടത്തുന്നതിന്റെ മറവിൽ ലഖ്‌നൗവിലാണ് ഒരു ആൺകുട്ടി ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നാലെ രണ്ടാമത്തെ ആൺകുട്ടി മൂന്ന് ദിവസം തുടർച്ചയായി പീഢനത്തിന് ഇരയായതായി കേസ് വന്നു.
കുട്ടികളിൽ ഒരാൾ അസുഖം ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോഴാണ് പീഢനം തിരിച്ചറിഞ്ഞത്. വൈദ്യപരിശോധനയ്ക്കിടെ പീഢനം തിരിച്ചറിഞ്ഞതായി ഭേലുപൂർ അഡീഷണൽ പോലീസ് കമ്മീഷണർ ഓഫ് പോലീസ് ഗൗരവ് കുമാർ പറങ്ങു.
സെൻട്രൽ സ്കൂളിൽ പ്രവേശനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മുരളിലാലിനെ 2021 ൽ ശ്രീലങ്കൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ഇയാൾ എങ്ങിനെ വാരണാസിയിൽ വീണ്ടും പരിശീലക സ്ഥാനത്ത് എത്തി എന്നത് വ്യക്തമല്ല.










0 comments