ന്യൂ ഇയർ ആശംസ പറഞ്ഞില്ല; തൃശൂരിൽ യുവാവിനെ കുത്തിവീഴ്ത്തി

CRIME
തൃശൂർ > ന്യൂ ഇയർ ആശംസ പറയാത്തതിന്റെ പേരിൽ തൃശൂരിൽ യുവാവിനെ കുത്തിവീഴ്ത്തി. മുള്ളൂർക്കരയിലാണ് സംഭവം. ആറ്റൂർ സ്വദേശി സുഹൈബിനാണ് കുത്തേറ്റത്. ശരീരത്താകമാനമായി 24 കുത്തേറ്റിട്ടുണ്ട്. കാപ്പ കേസിലടക്കം പ്രതിയായ ഷാഫിയാണ് സുഹൈബിനെ കുത്തിയത്. പരിക്കേറ്റ സുഹൈബ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. ന്യൂ ഇയർ ആശംസ പറയാത്തതിന്റെ പേരിലാണ് സുഹൈബിനെ കുത്തിയത്. ഷാഫി സഹൃത്തുക്കൾക്കൊപ്പം ബസ് വെയ്റ്റിങ് ഷെഡിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് അതുവഴി വന്ന സുഹൈബ് അവിടെയിരുന്നവരോടെല്ലാം പുതുവത്സരാശംസകൾ പറഞ്ഞു. എന്നാൽ ഷാഫിയോട് മാത്രം ആശംസ പറഞ്ഞിരുന്നില്ല. തന്നോട് മാത്രം ആശംസ പറഞ്ഞില്ലെന്ന കാരണത്താൽ ഷാഫി സുഹൈബിനെ ആക്രമിക്കുകയായിരുന്നു.








0 comments