മലബാറിന്റെ ചരിത്രം പറയാൻ ‘തരിയോട്‌’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2018, 08:14 AM | 0 min read

കൊച്ചി > ചരിത്രശേഷിപ്പുകളേറെയുള്ള മലബാറിലെ അതിപുരാതന നഗരങ്ങളിലൊന്നായ വയനാട്ടിലെ തരിയോടിന്റെ ചരിത്രം പറയുന്ന "തരിയോട്" എന്ന ഡോക്യുമെന്ററി ഫിലിം അണിയറയിൽ പുരോഗമിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ തരിയോടിലും മലബാറിലെ മറ്റു ചില പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനനത്തിന്റെ ചരിത്രവും, ഖനനത്തിന്റെ ഇന്നത്തെ സാധ്യതകളുമാണ് ഈ ചരിത്ര ഡോക്യുമെന്ററി ചിത്രത്തിന്റെ ഉള്ളടക്കം. കൂടാതെ സ്വർണ്ണ ഖനനം നാടിന്റെ വികസനത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും ഖനന പ്രവർത്തനങ്ങൾ പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങളും ചിത്രം ചർച്ചചെയ്യുന്നു.

ഒരുപറ്റം യുവാക്കളാണ് ഈ ഡോക്യുമെന്ററി ചിത്രത്തിന്റെ അണിയറയിലുള്ളത്. കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നിർമൽ ബേബി വർഗീസാണ്. അശ്വിൻ ശ്രീനിവാസൻ, ഷാൽവിൻ കെ പോൾ, മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ് തുടങ്ങിയവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ ടീസർ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്.

അഞ്ചു വർഷത്തെ അന്വേഷണ-പഠനങ്ങൾക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തീകരിച്ചത്. വയനാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. കൂടാതെ മലപ്പുറം, നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലുമായി ഉടൻ ചിത്രീകരണം പൂർത്തിയാകും. ചില ദേശീയ-അന്തർദേശീയ ചലച്ചിത്ര മേളകളിലൂടെ ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home