ഓണാശംസകൾ നേർന്ന് സിനിമാലോകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 12:54 PM | 0 min read

കൊച്ചി> മലയാളികൾക്ക് ഓണാശംസകൾ നേർന്ന് താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ദുൽഖർ സൽമാൻ തുടങ്ങിയവരാണ് ഓണാശംസകളുമായെത്തിയത്.

മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് താരങ്ങൾ ഓണാശംസ നേർന്നിരിക്കുന്നത്. എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ എന്നാണ് മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിനൊപ്പം കുറിച്ചത്.

"ഈ വർഷത്തെ  ഓണത്തിന്റെ  സ്നേഹം  പകരുന്ന ഊർജവും  ജീവൻ തുടിക്കുന്ന വർണ്ണങ്ങളും നിങ്ങൾക്കെല്ലാവർക്കും ഒരിക്കലും നിലയ്ക്കാത്ത സന്തോഷം നൽകട്ടെ! എന്റെ ഹൃദയം  നിറഞ്ഞ ഓണാശാംശകൾ'' എന്നായിരുന്നു കമൽ ഹാസൻ കുറിച്ചത്.


 



deshabhimani section

Related News

0 comments
Sort by

Home