'നല്ല നിലാവുള്ള രാത്രി ': ചിത്രീകരണം കാന്തല്ലൂരില്‍ ആരംഭിച്ചു

അഭിനേത്രിയും നിര്‍മാതാവുമായ സാന്ദ്രാതോമസും വില്‍സണ്‍ തോമസും സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാന്നറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം 'നല്ല നിലാവുള്ള രാത്രി'യുടെ ചിത്രീകരണം കാന്തല്ലൂരില്‍ ആരംഭിച്ചു. നവാഗതനായ മര്‍ഫി ദേവസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് .
സിനിമയുടെ പൂജയും ഷൂട്ടിങ്ങും കാന്തല്ലൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ ആരംഭിച്ചു. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം: കൈലാസ് മേനോന്‍











0 comments