30 November Monday

തെലുഗു സംസാരിച്ച്‌ നയ്‌റോബി; സൂപ്പർ ഹിറ്റായി വീഡിയോ

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

സ്​പാനിഷ്​ സൂപ്പർ ഹിറ്റ്​ ടിവി സീരീസായ ‘മണി ഹീസ്​റ്റ്’ ലോക്​ഡൗൺ കാലത്ത്​ ഇന്ത്യയിലടക്കം വൻ തരംഗമായി മാറിയിരുന്നു. ക്രൈം ഡ്രാമ സീരിസായ മണിഹെയ്‌സ്​റ്റിൽ ആരാധകരുടെ മനം കവർന്ന കഥാപാത്രങ്ങളിൽ ഒന്നാണ്​ ‘നയ്‌റോബി’. നയ്‌റോബിയായി വേഷമിട്ട സ്​പാനിഷ്​ അഭിനേത്രി ആൽബ ഫ്ലോറസ്​ തെലുഗു സംസാരിക്കുന്ന വിഡിയോ കുറച്ച്​ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. 2013ൽ കരിയറിൻെറ തുടക്കകാലത്ത്​ അഭിനയിച്ച ‘വിസെൻെറ ഫെറർ’ എന്ന ചിത്രത്തിലെ രംഗമാണിപ്പോൾ വൈറലായത്​. നല്ല ഒഴുക്കോടെ തെലുഗു സംസാരിക്കുന്ന ആന്ധ്രക്കാരിയായ ഷമീറയായാണ്​ ​33കാരിയായ ഫ്ലോറസ്​ ചിത്രത്തിൽ വേഷമിട്ടത്​. സാരിയുടുത്ത്​ ഇന്ത്യൻ ലുക്കിലുള്ള ഫ്ലോറസിൻെറ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു.

സ്​പാനിഷ്​ സിനിമയിലെ രംഗം അഞ്ചുദിവസങ്ങൾക്ക്​ മുമ്പ്​ ടിക്​ടോകിലാണ്​ ആദ്യമായി പ്രത്യക്ഷപ്പെട്ടത്​. ആയിരക്കണക്കിന്​ കാഴ്​ചക്കാരെയാണ്​ കുറഞ്ഞ സമയം കൊണ്ട്​ വിഡിയോക്ക്​ ലഭിച്ചത്​. യൂട്യൂബിൽ വിഡിയോ റീപോസ്​റ്റ്​ ചെയ്​തതോടെ സംഗതി വൈറലാകു​കയും ചെയ്​തു. ഇതിനോടകം എട്ടുലക്ഷത്തോളം പേർ കണ്ട വിഡിയോക്ക്​ 8000ത്തിലധികം ലൈക്ക്​ ലഭിച്ചു.​ ​

താരത്തിൻെറ അഭിനയ മികവിനെ പുകഴ്​ത്തി നിരവധി ആരാധകരാണ്​ സമൂഹമാധ്യമങ്ങളിൽ കമൻറ്​ ചെയ്​തത്​. ‘നയ്‌റോബി’ തെലുഗു സംസാരിക്കുന്നത്​ കണ്ട്​ അത്ഭുതം കൂറുകയാണ്​ ചിലർ. ചില ഫാൻപേജുകൾ വി​സെൻെറ ഫെററിലെ ഫ്ലോറസിൻെറ ചിത്രങ്ങളും പങ്കു​വെച്ചു​. സ്​പെയിനിലെ ആൻറിന മൂന്ന്​ ചാനലിൽ സംപ്രേഷണം ചെയ്​ത 15 എപ്പിസോഡുകളുള്ള ടെലിവിഷൻ പരമ്പരയായ ‘ല കാസ ദെ പേപ്പൽ’ നെറ്റ്​ഫ്ലിക്​സിൽ സ്​ട്രീം ചെയ്യാൻ തുടങ്ങിയതോടെയാണ്​ അന്താരാഷ്​ട്ര തലത്തിൽ ​ശ്രദ്ധിക്കപ്പെട്ടത്​. നെറ്റ്​ഫ്ലിക്​സിൽ ഏറ്റവും കൂടുതൽ സ്​ട്രീം ചെയ്​ത ഇംഗ്ലീഷ്​ ഇതര ഷോ ആണ്​ മണി ഹെയ്‌സ്​റ്റ്.​

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top