ഛായാഗ്രഹകൻ പി എസ്‌ നിവാസ്‌ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 01, 2021, 03:45 PM | 0 min read

കോഴിക്കോട് > പ്രശസ്‌ത ഛായാ​ഗ്രാ​ഹ​ക​നും സംവിധായകനുമായ പി എസ് നിവാസ്  (പി ശ്രീനിവാസ്‌) അന്തരിച്ചു. 1970ക​ളി​ൽ തു​ട​ങ്ങി മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാഷകളിലായി നിരവധി സിനിമകളിൽ പ്രവർത്തിച്ചു. ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്നു. ശ്രീകുമാരന്‍തമ്പി  സംവിധാനം ചെയ്‌ത ‘മോഹിനിയാട്ടം' (1977) എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്‌കാരവും 1979ൽ ലഭിച്ചു. കോഴിക്കോട്‌ മെഡിക്കൽ കോളേജിനു സമീപം പെയിൻ ആന്റ്‌ പാലിയേറ്റീവ്‌ കെയറിലായിരുന്നു അന്ത്യം.

കോ​ഴിക്കോട്  ദേ​വ​ഗി​രി കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ​തി​നു​ശേ​ഷം മ​ദ്രാ​സി​ലെ അ​ഡ​യാ​ർ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് മോ​ഷ​ൻ പി​ക്ച​ർ ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ ഡി​പ്ലോ​മ നേ​ടി.  സം​വി​ധാ​യ​ക​ൻ പി.​എ​ൻ. മേ​നോ​ന്‍റെ കു​ട്ട്യേ​ട​ത്തി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തു​ട​ക്കം. പ്ര​ശ​സ്ത കാ​മ​റാ​മാ​നാ​യി​രു​ന്ന അ​ശോ​ക് കു​മാ​റി​ന്‍റെ കീ​ഴി​ൽ ഓ​പ്പ​റേ​റ്റീ​വ് കാ​മ​റാ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഇ​ത്. ബാ​ബു ന​ന്ദ​ൻ​കോ​ടി​ന്‍റെ സ​ത്യ​ത്തി​ന്‍റെ നി​ഴ​ലി​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​നാ​കു​ന്ന​ത്.

കോഴിക്കോട്ടുകാരനായ പി എസ് നിവാസ് 'ഭാഗ്യരാജും ചിരഞ്ജീവിയും നായകന്‍മാരായി അരങ്ങേറിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനും നിവാസ് ആയിരുന്നു. തമിഴിലെ ലാന്റ്മാർക്ക് സിനിമകളായ '16 വയതിനിലേ', 'കിഴക്കേ പോകും റയില്‍', 'സികപ്പു റോജാക്കള്‍', തെലുങ്കിലെ 'സാഗര സംഗമം' തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതും നിവാസ് ആയിരുന്നു. മലയാളത്തില്‍ 'സത്യത്തിന്റെ നിഴലില്‍', 'ശംഖുപുഷ്പം', 'സര്‍പ്പം', 'ലിസ' തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്നു.. ഭാരതിരാജ ആദ്യമായി അഭിനയിച്ച 'കല്ലുക്കുള്‍ ഈരം' എന്ന സിനിമ സംവിധാനം ചെയ്തതും പി എസ് നിവാസ് ആയിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home