ബിരുദതല പ്രാഥമിക പരീക്ഷ; എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം

തിരുവനന്തപുരം : മെയ് 2, 16 തീയതികളിലെ ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം. പരീക്ഷാദിവസം അംഗീകൃത സർവകലാശാലകള്‍/ സ്ഥാപനങ്ങള്‍ നടത്തിയ പരീക്ഷയുണ്ടായിരുന്നവര്‍ രണ്ട് പരീക്ഷകളുടേയും അഡ്മിഷന്‍ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്), നിയമസഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അഡ്മിഷന്‍ ടിക്കറ്റിന്റെ പകര്‍പ്പ്, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവയും അപകടം പറ്റി ചികിത്സയിലുള്ളവര്‍/ അസുഖബാധിതര്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ നടത്തിയതിന്റെ ചികിത്സാ സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാൽ പരീക്ഷയെഴുതാൻ അവസരം ലഭിക്കും.
പ്രസവസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ചികിത്സാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഗര്‍ഭിണികളായ ഉദ്യോഗാർഥികളില്‍ പരീക്ഷയോട് അടുത്ത ദിവസങ്ങളില്‍ പ്രസവം പ്രതീക്ഷിച്ചവര്‍, യാത്രാബുദ്ധിമുട്ടുള്ളവര്‍/ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ എന്നിവര്‍ അത് തെളിയിക്കുന്നതിനുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ചികിത്സാ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവയും പരീക്ഷാതീയതിയില്‍ സ്വന്തം വിവാഹം നടന്ന ഉദ്യോഗാര്‍ത്ഥികള്‍ അതിനുള്ള തെളിവും ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ട രേഖകളും ഹാജരാക്കിയാൽ ജൂണ്‍ 6 ന് നടക്കുന്ന മൂന്നാംഘട്ട പരീക്ഷ എഴുതുവാന്‍ അവസരം നല്‍കും.
ഉദ്യോഗാർഥികള്‍ മതിയായ രേഖകള്‍ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പിഎസ്‍സി ജില്ലാ ഓഫീസില്‍ (തിരുവനന്തപുരം ജില്ല ഒഴികെ) അപേക്ഷ നല്‍കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പിഎസ്‍സി ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തില്‍ നല്‍കണം. മെയ് 19 മുതല്‍ 23 വരെ (വൈകുന്നേരം 05.15 വരെ) ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. മെയ് 19 ന് മുമ്പ് ലഭ്യമായ
അപേക്ഷകള്‍ പരിഗണിക്കില്ല. അവര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതാണ്. തപാല്‍/ഇമെയില്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പിഎസ്‍സി വെബ്സൈറ്റിന്റെ ഹോം പേജില്‍ മസ്റ്റ് നോ എന്ന ലിങ്കില്‍ പിഎസ്‍സി എക്സാമിനേഷന്‍ അപ്ഡേറ്റ്സ് എന്ന പേജില്‍ ലഭിക്കും.










0 comments