പിഎസ്‍സി: സർട്ടിഫിക്കറ്റ് പരിശോധനയും ഒഎംആർ പരീക്ഷയും

പ്രമാണപരിശോധന
കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (കാറ്റഗറി നമ്പര്‍ 113/2025), തസ്തികയുടെ ചുരുക്കപട്ടികയിലുള്‍പ്പെട്ടവരില്‍ പ്രമാണപരിശോധന പൂര്‍ത്തിയാക്കത്തവര്‍ക്ക് ആഗസ്ത് 10, 11, 13, 14 തീയതികളില്‍ പിഎസ്‍സി കൊല്ലം ജില്ലാ ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (0474 2743624).
കേരള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഫിസിക്സ് (ജൂനിയര്‍) (കാറ്റഗറി നമ്പര്‍ 721/2025), ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) (കാറ്റഗറി നമ്പര്‍ 720/2025) ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയര്‍) (കാറ്റഗറി നമ്പര്‍ 713/2025) തസ്തികകളിലേക്ക് ആഗസ്ത് 10 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജി ആര്‍ 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
ഒഎംആര്‍ പരീക്ഷ
കേരള വാട്ടര്‍ അതോറിറ്റിയില്‍ ഓപ്പറേറ്റര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പര്‍ 734/2025, കാറ്റഗറി നമ്പര്‍ 735/2025) തസ്തികകളുടെ ഒഎംആര്‍ പരീക്ഷ ആഗസ്ത് 14 ന് രാവിലെ 7 മുതല്‍ 8.50 വരെ നടത്തും.
തദ്ദേശ സ്വയം ഭരണ വകുപ്പിലെ ട്രേസര്‍ (തൃശ്ശൂര്‍, വയനാട്) (കാറ്റഗറി നമ്പര്‍ 633/2025) തസ്തികയുടെ ഒഎംആര്‍ പരീക്ഷ ആഗസ്ത് 17 ന് രാവിലെ 7 മണി മുതല്‍ 8.50 വരെ നടത്തും. ഉദ്യോഗാർഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.
വകുപ്പുതല പരീക്ഷ വിജ്ഞാപനം
കേരള പബ്ലിക് സര്‍വീസ് കമീഷന്‍ 2026 ജൂലൈയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് ഓണ്‍ലൈന്‍/ഒഎംആര്‍/വിവരണാത്മക/പ്രായോഗിക പരീക്ഷകളായിട്ടാണ് നടത്തുന്നത്. വിജ്ഞാപനം പിഎസ്‍സി വെബ്സൈറ്റില്‍ ലഭിക്കും. പരീക്ഷാർഥികള്‍ സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 2 രാത്രി 12 മണി വരെ. പരീക്ഷാ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
വകുപ്പുതല വാചാപരീക്ഷയുടെ വിജ്ഞാപനം
2026 ജൂലൈയിലെ വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചപരിമിതരായ ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന വാചാപരീക്ഷകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം പിഎസ്‍സി വെബ്സൈറ്റില്‍ ലഭിക്കും. കാഴ്ചപരിമിതരായ പരീക്ഷാര്‍ത്ഥികള്‍ക്കുള്ള വകുപ്പുതല വാചാപരീക്ഷയുടെ അപേക്ഷ ഓണ്‍ലൈന്‍ മുഖേന സ്വീകരിക്കുന്നതാണ്. പരീക്ഷാർഥികള്‍ സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 2 രാത്രി 12 മണി വരെ. പരീക്ഷാ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.









0 comments