പിഎസ്‍സി: ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും അഭിമുഖവും

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും അഭിമുഖവും നടത്തുന്നു.
കേരള പൊലീസ് വകുപ്പിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 265/2025) തസ്തികയിലേക്ക് മാർച്ച് 17, 18, 19 തീയതികളിൽ രാവിലെ 5.30 ന് തിരുവനന്തപുരം പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ, പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, പ്രൊഫൈൽ സന്ദേശത്തിൽ അനുബന്ധമായി ചേർത്തിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (സിവിൽ സർജനിൽ നിന്നും ലഭിച്ചത്), തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. കായികക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അന്നേ ദിവസം പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധനയും നടത്തുന്നതാണ്.
അഭിമുഖം
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ വൊക്കേഷണൽ എഡ്യൂക്കേഷൻ (കാറ്റഗറി നമ്പർ 370/2022) തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാർച്ച് നാലിന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ കെമിസ്ട്രി (കാറ്റഗറി നമ്പർ 382/2022) തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാർച്ച് നാലിന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
പ്രമാണപരിശോധന
നാഷണൽ എംപ്ലോയ്മെന്റ് സർവീസസ് വകുപ്പിൽ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫി) (കാറ്റഗറി നമ്പർ 376/2024) തസ്തികയിലേക്ക് മാർച്ച് രണ്ടിന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).









0 comments