ad
Deshabhimani

വിശാലിന്റെ ആക്ഷന്‍ ചിത്രം ' മകുടം ' ; ടീസർ പുറത്ത്

വെബ് ഡെസ്ക്

Published on Jun 13, 2026, 05:34 PM | 1 min read

ചെന്നൈ : ഹൈ വോൾട്ടേജിൽ വിശാലിൻ്റെ ' മകുടം ' ടീസർ. വിശാൽ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമ ' മകുട ' ത്തിൻ്റെ ടീസർ പുറത്ത് വിട്ടു. വൃദ്ധൻ്റെ വേഷത്തിൽ ഉൾപ്പടെ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളിലാണ് ടീസറിൽ വിശാൽ പ്രത്യക്ഷപ്പെടുന്നുണ്ട്.


തെന്നിന്ത്യയിലെ മുൻ നിര നിർമാണ കമ്പനിയായ ' സൂപ്പർ ഗുഡ് ഫിലിംസ് ' നിർമിക്കുന്ന 99ാമത്തെ സിനിമയാണിത്. വിശാൽ നായകനാവുന്ന 35ാമത്തെ സിനിമയും. തുഷാരാ വിജയനാണ് നായിക. തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം - റിച്ചാർഡ് എം നാഥൻ. ' മകുട ' ത്തിൻ്റെ ചിത്രീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി പൂർത്തിയായി. പി ആർ ഒ: സി കെ അജയ് കുമാർ. ജൂലൈയിൽ മകുടം റിലീസ് ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home