അവസരങ്ങൾ; 44 തസ്‌തികയിൽ വിജ്ഞാപനമിറക്കാൻ പിഎസ്‌സി

തിരുവനന്തപുരം: സെക്രട്ടറിയറ്റ്, പിഎസ്‌സി എന്നിവിടങ്ങളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, സഹകരണ അപെക്സ് സൊസൈറ്റികളില്‍ ജൂനിയര്‍ ക്ലര്‍ക്, ഫോറസ്റ്റ് വാച്ചര്‍ (വനാശ്രിത വിഭാഗങ്ങള്‍ക്കുമാത്രം, വയനാട്) ഉള്‍പ്പെടെ 44 തസ്‌തികയിൽ വിജ്ഞാപനമിറക്കാൻ പിഎസ്‌എസി തീരുമാനിച്ചു.
പ്രധാന വിജ്ഞാപനങ്ങൾ:
ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാനതലം – മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂറോസര്‍ജറി, കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍ (ഇലക്ട്രിക്കല്‍), കേരള വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ബയോളജി (സീനിയര്‍, തസ്തികമാറ്റം മുഖേന), പൊതുമരാമത്ത് വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ട്രാക്ടര്‍), വാട്ടര്‍ അതോറിറ്റിയില്‍ ഡ്രാഫ്റ്റ്‌സ്‌മാൻ ഗ്രേഡ് 1/സബ് എൻജിനിയര്‍, പൊതുവിദ്യാഭ്യാസ വകുപ്പില്‍ ബ്രെയിലിസ്റ്റ്, സഹകരണമേഖലയിലെ അപെക്സ് സൊസൈറ്റികളില്‍ ജൂനിയര്‍ ക്ലര്‍ക്.
ജനറല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം- വിവിധ ജില്ലകളില്‍ വനം വന്യജീവി വകുപ്പില്‍ സര്‍വേ ലാസ്കര്‍, ഡിപ്പോ ആന്‍ഡ് വാച്ച് സ്റ്റേഷന്‍ വാച്ചര്‍, പ്ലാന്റേഷന്‍ വാച്ചര്‍, ടിബി വാച്ചര്‍ ആന്‍ഡ് ബംഗ്ലാവ് വാച്ചര്‍, ടിമ്പര്‍ സൂപ്പര്‍വൈസര്‍, തോപ്പ് വാര്‍ഡന്‍, റിസര്‍വ് വാച്ചര്‍, ഡിസ്പെന്‍സറി അറ്റന്‍ഡന്റ്.











0 comments