ജനവിരുദ്ധ നടപടികള്‍ക്കെതിരെ സിപിഐ എം പ്രതിഷേധം

നെടുമ്പാശേരി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ സിപിഐ എം നടത്തിയ ധർണ ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
നെടുമ്പാശേരി പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധനടപടികളിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
നെടുമ്പാശേരി വെസ്‌റ്റ് ലോക്കൽ സെക്രട്ടറി പി സി സോമശേഖരൻ അധ്യക്ഷനായി.
അത്താണിയിലെ കമ്യൂണിറ്റിഹാൾ വാണിജ്യ ആവശ്യത്തിനായി വാടകയ്ക്ക് നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും മഴക്കാലപൂർവ ശുചീകരണം നടത്താത്തതിലും പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. ഈസ്റ്റ് ലോക്കൽ സെക്രട്ടറി സണ്ണി പോൾ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി വി പ്രദീഷ്, പി വി തോമസ്, തമ്പി പോൾ, എ വി സുനിൽ, എൻ വി ബാബു എന്നിവർ സംസാരിച്ചു.
യുഡിഎഫ് സർക്കാർ സ്ത്രീസുരക്ഷാപെൻഷൻ നിർത്തലാക്കിയതിലും തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് സിപിഐ എം പാറക്കടവ് ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ നടത്തി.
പുളിയനം പൊതുശ്മശാന നിർമാണം ഉടൻ പൂർത്തിയാക്കുക, കുറുമശേരി സബ് സെന്റർ പുനർനിർമിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റജീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം സി എൻ മോഹനൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ജിബിൻ വർഗീസ്, ഏരിയ കമ്മിറ്റി അംഗം ജിഷ ശ്യാം, പഞ്ചായത്ത് അംഗങ്ങളായ സംഗീത സുരേന്ദ്രൻ, കെ ജി മാർട്ടിൻ, യമുന ബാബു, ടി എസ് വരുൺ, എ സി സജിത്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ എസ് നാരായണൻ എന്നിവർ സംസാരിച്ചു.










0 comments