print edition പിഎസ്‌സി; പുതുക്കിയ പരീക്ഷാതീയതി

തിരുവനന്തപുരം : പ്രതികൂല കാലാവസ്ഥയെ തുടർന്ന് പിഎസ്‌സി മാറ്റിവച്ച ആഗസ്ത് 4, 5, 6, 10 തീയതികളിലെ ഓൺലൈൻ ഒഎംആർ പരീക്ഷകൾ യഥാക്രമം നവംബർ 3, 4, 5, 6 തീയതികളിൽ നടത്തും. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1 സൂപ്രണ്ട്, സബ് ജയിൽ സൂപ്പർവൈസർ, ഓപ്പൺ പ്രിസൺ തസ്തികകളിലേക്ക് സെപ്തംബർ 14ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ നവംബർ 11-ലേക്കും സെപ്തംബർ 28-ലെ എക്സൈസ് വകുപ്പിലെ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) തസ്തികയിലേക്കുള്ള മുഖ്യപരീക്ഷ നവംബർ 17ലേക്കും മാറ്റി. സെപ്‌തംബർ 12ന് നടത്താനിരുന്ന ആരോഗ്യവകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് 2 തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷയുടെ സമയം പകൽ 10.30 മുതൽ 12.20 വരെയായി പുനക്രമീകരിച്ചു.
പരീക്ഷ മാറ്റി
പൊതു വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ 561/2025, 595/2025, 596/2025) തസ്തികകളിലേക്ക് ബുധനാഴ്‌ച നടത്താനിരുന്ന ഓൺലൈൻ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
അഭിമുഖം
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മാധ്യമം) (833/2025 പട്ടികജാതി, 834/2025, 835/2025–പട്ടികവർഗം) തസ്തികകളിലേക്ക് 20നും ഹൈ സ്കൂൾ ടീച്ചർ (അറബിക്) (507/2025– ഈഴവ/തീയ്യ /ബില്ലവ) തസ്തികയിലേക്കും ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (855/2025–പട്ടികവർഗം) തസ്തികയിലേക്കും 21നും പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (761/2025 നേരിട്ടും, 762/2025 തസ്തികമാറ്റം മുഖേനയും) ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (287/2025 തസ്തികമാറ്റം മുഖേന) തസ്തികകളിലേക്ക് 19നും ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മാധ്യമം) (326/2025 പട്ടികവർഗം) തസ്തികയിലേക്ക് 20നും പാർട്ട്ടൈം ജൂനിയർ ലാംഗേജ് ടീച്ചർ (അറബിക്) കാറ്റഗറി നമ്പർ 604/2025 ഈഴവ/തീയ്യ /ബില്ലവ) തസ്തികയിലേക്ക് 21നും പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മാധ്യമം) (283/2025 തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് 19ന് പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. തിരുവനന്തപുരം ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മാധ്യമം) (834/2025 പട്ടികവർഗം) തസ്തികയിലേക്ക് 20ന് പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
തൃശൂർ ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (837/2025 ഈഴവ/തീയ്യ/ബില്ലവ) തസ്തികയിലേക്ക് 21ന് പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കെമിക്കൽ ഇൻസ്പെക്ടർ/ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ) (312/2025 എൽസി/എഐ) തസ്തികയിലേക്ക് 21ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (കാറ്റഗറി നമ്പർ 083/2025 എൽസി/എഐ), ഹാർബർ എൻജിനിയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ് 2/ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 549/2025) എന്നീ തസ്‌തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പിഎസ്‌സി പ്രസിദ്ധീകരിക്കും.










0 comments