ad
Deshabhimani

പിഎസ്‍സി: പ്രായോഗിക പരീക്ഷയും അഭിമുഖവും

PSC
വെബ് ഡെസ്ക്

Published on Feb 25, 2026, 08:18 PM | 2 min read

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ഡിവി) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പര്‍ 621/2024, 622/2024) തസ്തികയിലേക്ക് ഫെബ്രുവരി 26, 27, 28 തീയതികളില്‍ രാവിലെ 5.30ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജ് ഗ്രൗണ്ട്, ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വച്ച് പ്രായോഗിക പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.


സര്‍ക്കാര്‍ ഉടമസ്ഥതയിലുളള വിവിധ കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്ഡിവി) (മീഡിയം/ഹെവി പാസഞ്ചര്‍/ഗുഡ്സ് വെഹിക്കിള്‍) (കാറ്റഗറി നമ്പര്‍ 42/2024, 549/2024 - വിശ്വകര്‍മ്മ) തസ്തികയിലേക്ക് ഫെബ്രുവരി 26, 27, മാര്‍ച്ച് 02, 03, 04, 05 തീയതികളില്‍ രാവിലെ 5.30 ന് കോഴിക്കോട് ജില്ലയില്‍ മാലൂര്‍കുന്ന് എആര്‍ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ (ഡിഎച്ച്ക്യു കോഴിക്കോട് സിറ്റി) വച്ച് പ്രായോഗിക പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.


പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 427/2024, 544/2024 - എസ്‍സിസിസി) തസ്തികയിലേക്ക് മാര്‍ച്ച് 03 മുതല്‍ 13 വരെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വച്ച് ഹെവി വാഹന ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ (റോഡ് ടെസ്റ്റ്) നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന പ്രമാണങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്സ്, തിരിച്ചറിയില്‍ രേഖ, പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള മാതൃകയില്‍ സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്നും നേടിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തങ്ങളുടെ പ്രൊഫൈലില്‍ അപ്‍ലോഡ് ചെയ്ത ശേഷം അസ്സലുമായി ഗ്രൗണ്ടില്‍ ഹാജരാകണം. പ്രായോഗിക പരീക്ഷയില്‍ യോഗ്യരാകുന്നവര്‍ക്ക് അതേ ദിവസം അതത് മേഖലാ ഓഫീസുകളില്‍ വച്ച് പ്രമാണപരിശോധന നടത്തും.


അഭിമുഖം


തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 599/2024) തസ്തികയിലേക്ക് ഫെബ്രുവരി 25, 26, 27 തീയതികളില്‍ പിഎസ്‍സി തൃശൂര്‍ ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.


പാലക്കാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 523/2024) തസ്തികയുടെ ചുരുക്കപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് 2026 ഫെബ്രുവരി 25, 26, 27 തീയതികളില്‍ പിഎസ്‍സി പാലക്കാട് ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.


ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 177/2025) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം മാര്‍ച്ച് 4 മുതല്‍ 17 വരെ പിഎസ്‍സി എറണാകുളം, കോഴിക്കോട് ജില്ലാ/മേഖലാ ഓഫീസുകളിലും തിരുവനന്തപുരം ആസ്ഥാന ഓഫീസിലും വച്ച് നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍1സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home