പിഎസ്‍സി: അഭിമുഖവും ഒഎംആർ പരീക്ഷയും

അഭിമുഖം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) (കാറ്റഗറി നമ്പര്‍ 283/2025 തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് ആഗസ്ത് 19 ന് പിഎസ്‍സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ വച്ചും ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 237/2025 എല്‍സി/എഐ) തസ്തികയിലേക്ക് ആഗസ്ത് 20ന് പിഎസ്‍സി എറണാകുളം ജില്ലാ ഓഫീസില്‍ വച്ചും അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.
പുരാവസ്തു വകുപ്പില്‍ അസിസ്റ്റന്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 186/2025) തസ്തികയിലേക്ക് ആഗസ്ത് 19 ന് പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
പ്രമാണപരിശോധന
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡില്‍ (മത്സ്യഫെഡ്) അക്കൗണ്ടന്റ് (പാര്‍ട്ട് 2 മത്സ്യത്തൊഴിലാളി/മത്സ്യത്തൊഴിലാളി ആശ്രിതര്‍) (കാറ്റഗറി നമ്പര്‍ 752/2025) തസ്തികയിലേക്ക് ആഗസ്ത് 17 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍
വിവരങ്ങള്‍ക്ക് ഇആര്‍3 വിഭാഗവുമായി ബന്ധപ്പെടണം (0471 2546349).
ഒഎംആര്‍ പരീക്ഷ
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ ട്രേസര്‍ (കാറ്റഗറി നമ്പര്‍ 775/2025) തസ്തികയിലേക്ക് ഒഎംആര്‍ പരീക്ഷ ആഗസ്ത് 21ന് രാവിലെ 7 മുതല്‍ 8.50 വരെ നടത്തും.
പത്താം തരം പൊതു പ്രാഥമിക പരീക്ഷ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (കാറ്റഗറി നമ്പര്‍ 423/2025) തസ്തികയിലേക്ക് ഒഎംആര്‍ പരീക്ഷ ആഗസ്ത് 22ന് രാവിലെ 10.30 മുതല്‍ 12.05 വരെ നടത്തും. ആലപ്പുഴ ജില്ലയിലെ ലജാനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്ററി സ്കൂളില്‍ (സെന്റര്‍2 ല്‍) 18.07.2026ന് പരീക്ഷ എഴുതിയ 134 ഉദ്യോഗാര്‍ഥികള്‍ക്ക് പുന:പരീക്ഷ നടത്തുന്നതിന് പുതിയ പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അവരുടെ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കണം.
ജൂലൈ 18 ലെ (ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെയുള്ള) രണ്ടാം ഘട്ട പത്താം തരം പൊതു പ്രാഥമിക പരീക്ഷയ്ക്ക് സ്ക്രൈബിന് അപേക്ഷിച്ചിരുന്ന ഉദ്യോഗാര്‍ഥികള്‍ ടി പരീക്ഷ ആഗസ്ത് 22 ലേക്ക് മാറ്റി വെച്ച സാഹചര്യത്തില്‍ സ്ക്രൈബിനായി പ്രൊഫൈല്‍ മുഖേന വീണ്ടും അപേക്ഷിക്കേണ്ടതാണ്.









0 comments