ad
Deshabhimani

പിഎസ്‍സി: അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും

PSC
വെബ് ഡെസ്ക്

Published on Mar 03, 2026, 10:13 AM | 1 min read

അഭിമുഖം


പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ സോഷ്യൽ സയൻസ് (കാറ്റഗറി നമ്പർ 374/2022) തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മാർച്ച് 4 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്

ജിആർ2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).


പ്രമാണപരിശോധന


ഭൂജല വകുപ്പിൽ ജൂനിയർ ജിയോഫിസിസിസ്റ്റ് (കാറ്റഗറി നമ്പർ 468/2024) തസ്തികയിലേക്ക് മാർച്ച് 4 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).


പുനരളവെടുപ്പ്


വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 524/2024, 564/2024 - വിശ്വകർമ്മ, 565/2024 - പട്ടികജാതി, 566/2024 - ഒബിസി) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ, അപ്പീൽ അനുവദിച്ചതിനെ തുടർന്ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് മാർച്ച് 5ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് ശാരീരിക പുനരളവെടുപ്പ് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home