പിഎസ്‍സി; കായികക്ഷമതാ പരീക്ഷ മാറ്റി വച്ചു

തിരുവനന്തപുരം : വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ട്, തസ്തികമാറ്റം മുഖേന, എന്‍സിഎ) (കാറ്റഗറി നമ്പര്‍: 211/2025 മുതല്‍ 214/2025, 250/2025 മുതല്‍ 257/2025 വരെ), പ്രിസണ്‍സ് ആൻഡ് കറക്ഷണല്‍ സര്‍വീസസിലെ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (നേരിട്ടും എന്‍സിഎ യും) (കാറ്റഗറി നമ്പര്‍: 360/2025, കാറ്റഗറി നമ്പര്‍: 316/2025), ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വീസസിലെ വുമണ്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 215/2025) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിലേക്ക് ആഗസ്ത് മാസം 10, 11, 13, 14 തീയതികളില്‍ വിവിധ ജില്ലകളിലെയും, വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ട്, തസ്തികമാറ്റം മുഖേന, എന്‍സിഎ) (കാറ്റഗറി നമ്പര്‍: 211/2025 മുതല്‍ 214/2025, 250/2025 മുതല്‍ 257/2025 വരെ) തസ്തികയുടെ ആഗസ്ത് 18 ന് ആലപ്പുഴ, ഇടുക്കി ജില്ലകളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രമാണപരിശോധന
കേരള ഷിപ്പിംഗ് ആൻഡ് ഇന്‍ലാൻഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ടിക്കറ്റ് ഇഷ്യൂവര്‍ കം മാസ്റ്റര്‍ (കാറ്റഗറി നമ്പര്‍: 200/2025) തസ്തികയിലേക്ക് ആഗസ്ത് 13, 14 തീയതികളില്‍ പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.









0 comments