ad
Deshabhimani

പിഎസ്‍സി : വിവിധ തസ്തികകളിൽ അഭിമുഖം

Kerala PSC
വെബ് ഡെസ്ക്

Published on May 21, 2026, 11:48 AM | 1 min read

കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഫീല്‍ഡ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 449/2024 എസ്ഐയുസി നാടാര്‍, 450/2024 ധീവര, 784/2024 പട്ടികജാതി, 785/2024 മുസ്ലീം, 786/2024 ഹിന്ദുനാടാര്‍, 787/2024 വിശ്വകര്‍മ്മ) തസ്തികയിലേക്ക് മെയ് 29 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.


കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാനേജര്‍ (കാറ്റഗറി നമ്പര്‍ 545/2023 ഒബിസി, 211/2024 ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് മെയ് 30 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.


കോളേജ് വിദ്യാഭ്യാസ (ഡയറ്റ്) വകുപ്പില്‍ ലക്ചറര്‍ ഇന്‍ എഡ്യൂക്കേഷണല്‍ ടെക്നോളജി ആന്‍ഡ് മെറ്റീരിയല്‍ ഡെവലപ്മെന്റ് (കാറ്റഗറി നമ്പര്‍ 366/2022) തസ്തികയുടെ ചുരുക്കപട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം മുഖേന ഉള്‍പ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 30 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം,

എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).


പ്രമാണപരിശോധന


സഹകരണ വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്പെക്ടര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (വിഇഒമാരില്‍ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 235/2024) തസ്തികയുടെ ചുരുക്കപട്ടികയിലുള്‍പ്പെട്ടവരില്‍ പ്രമാണപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് മെയ് 22 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍2എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home