പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖം

തിരുവനന്തപുരം : കോട്ടയം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് ജൂലൈ 8 ന് പിഎസ്‍സി പത്തനംതിട്ട ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0481 2578278 എന്ന നമ്പറിൽ ബന്ധപ്പെടണം.
കണ്ണൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് ജൂലൈ 9 ന് പിഎസ്‍സി കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 24/2025) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം ജൂലൈ 09, 10 തീയതികളിൽ പിഎസ്‍സി പത്തനംതിട്ട ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0468 2222665 എന്ന നമ്പറിൽ
ബന്ധപ്പെടണം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ് (കാറ്റഗറി നമ്പർ 232/2024) തസ്തികയിലേക്ക് ജൂലൈ 09, 10, 15 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).
പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (എംഎംവി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 358/2025) തസ്തികയിലേക്ക് ജൂലൈ 10 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418).
തിരുവനന്തപുരം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് ജൂലൈ 10ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഉറുദു (ജൂനിയർ) (കാറ്റഗറി നമ്പർ 643/2025 പട്ടികജാതി) തസ്തികയിലേക്ക് ജൂലൈ 10 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടിപി യൂണിറ്റ്) ജൂനിയർ ടൈം കീപ്പർ (കാറ്റഗറി നമ്പർ 55/2025 എൽസി/എഐ) തസ്തികയിലേക്ക് ജൂലൈ 10 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
പ്രമാണപരിശോധന
ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 272/2025) തസ്തികയിലേക്ക് ജൂലൈ 6 ന് പിഎസ്‍സി ആസ്ഥാന ഓഫീസിലെ ജിആർ6 വിഭാഗത്തിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).










0 comments