മുകളിലോട്ട് തന്നെ; സ്വർണവിലയില്‍ ഇന്നും വര്‍ധന

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണവില കൂടിയത്. പവന് ആയിരം രൂപയും ഗ്രാമിന് 125 രൂപയുമാണ് വർധിച്ചത്.
ഇതോടെ ഒരു പവൻ സ്വർണത്തിന് 1,07,800 രൂപയായി. 13,475 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. വ്യാഴാഴ്ച രണ്ട് തവണയാണ് സ്വർണവില വർധിച്ചത്. ഇന്നലെ പവന് 2,480 രൂപയാണ് ഉയർന്നത്. രാവിലെ ഗ്രാമിന് 140 രൂപ വർധിച്ച സ്വർണ വില വൈകുന്നേരത്തോടെ 170 രൂപ കൂടി ഉയർന്നു. ഇതോടെ 22 കാരറ്റ് സ്വർണത്തിൻറെ ഒരു ഗ്രാം വില 13350 രൂപയായി. പവൻ വില 1,06,800 രൂപയുമായി.
ജൂലൈ മാസത്തെ സ്വര്‍ണവില
1-Jul-26 | 1,03,240 |
1-Jul-26 | 104320 |
2-Jul-26 | 106000 |
2-Jul-26 | 105440 |
2-Jul-26 | 106800 |
3-Jul-26 | 1,07,800 |











0 comments