ad
Deshabhimani

കേരളം ബിജെപി ഭരിക്കുന്ന സംസ്ഥാനമോ: കെ സി വേണുഗോപാൽ

K C Venugopal V D Satheesan
വെബ് ഡെസ്ക്

Published on Jul 03, 2026, 11:01 AM | 1 min read

ന്യൂഡൽഹി: വിഴിഞ്ഞത്ത് സർക്കാർ അനുമതി ഇല്ലാതെ ബഹുരാഷ്ട്ര കമ്പനിക്ക് ഓഹരി നൽകിയത് എങ്ങനെ എന്ന് അദാനി പറയണമെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ‘സൂപ്പർ സർക്കാർ’ ആയിരിക്കാം. അതുപോലെ ചെയ്യാൻ കേരളമെന്താ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ. ഇവിടെ അത് സാധിക്കില്ലെന്നും വേണുഗോപാൽ പറഞ്ഞു.


വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി)ക്ക് കൈമാറാൻ അദാനി വിഴിഞ്ഞം പോർട്ട്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (എവിപിപിഎൽ) ഉടമ്പടി വച്ചത്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെയാണെന്ന് വിവരം പുറത്തുവന്നിരുന്നു. ഓഹരി കൈമാറ്റം മുഖ്യമന്ത്രിയെ കമ്പനി അന‍ൗദ്യോഗികമായി അറിയിച്ചിരുന്നു എന്ന വിവരം പുറത്തുവന്നു. ഇത് മുഖ്യമന്ത്രി നിഷേധിച്ചിട്ടുമില്ല. നിയമസഭയിൽ പ്രതിപക്ഷനേതാവിന്റെ ഉപക്ഷേപത്തിന്‌ മുൻകൂട്ടി തയ്യാറാക്കിയ മറുപടിയാണ്‌ മുഖ്യമന്ത്രി നൽകിയത്‌. വിൽപ്പനയെപ്പറ്റി സതീശന്‌ കൃത്യമായി അറിയാമായിരുന്നുവെന്ന്‌ ഇതിൽനിന്ന്‌ വ്യക്തം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home