പിഎസ്‍സി : വിവിധ തസ്തികകളിൽ അഭിമുഖം

തിരുവനന്തപുരം : പിഎസ്‍സി വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. കൊല്ലം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്പർ 80/2024) തസ്തികയിലേക്ക് ജൂലൈ 16, 17 തീയതികളിൽ പിഎസ്‍സി കൊല്ലം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (0474 2743624).
പത്തനംതിട്ട ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 614/2024) തസ്തികയിലേക്ക് 2026 ജൂലൈ 17 ന് പിഎസ്‍സി കൊല്ലം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0468 2222665 എന്ന നമ്പറിൽ ബന്ധപ്പെടണം.
തൃശൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് ജൂലൈ 17 ന് പിഎസ്‍സി തൃശൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്ക്) (കാറ്റഗറി നമ്പർ 662/2023) തസ്തികയിലേക്ക് ജൂലൈ 22, 23, 24 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെഷിനിസ്റ്റ്) (കാറ്റഗറി നമ്പർ 663/2023) തസ്തികയിലേക്ക് ജൂലൈ 22, 23, 24 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).










0 comments