ad
Deshabhimani

ആയുഷ് പിജി: പ്രവേശന പരീക്ഷയ്ക്ക്‌ ഇപ്പോൾ അപേക്ഷിക്കാം

ayush
വെബ് ഡെസ്ക്

Published on Jul 15, 2026, 01:58 PM | 1 min read

ദേശീയതലത്തിൽ ആയുഷ് (ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി) കോഴ്സുകളിലെ എംഡി, എംഎസ് പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് (AIAPGET -2026) ഇപ്പോൾ അപേക്ഷിക്കാം. ആയുഷ് കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, കൽപ്പിത സർവകലാശാലകൾ എന്നിവയിലെ ഓൾ ഇന്ത്യ ക്വോട്ട, സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലേക്കാണ് പ്രവേശനം ലഭിക്കുക.


യോഗ്യത


അംഗീകൃത ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോ ബാച്‌ലർ ബിരുദവും രജിസ്ട്രേഷനും നേടി, ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഈ വർഷം ആഗസ്റ്റ് 31നകം ഇന്റേൺഷിപ് പൂർത്തിയാക്കിയാലും മതി. കൗൺസലിങ് സമയത്ത് ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന പരീക്ഷയുടെ ഫലമറിഞ്ഞശേഷം ആയുഷ് അഡ്മിഷൻ സെൻട്രൽ കൗൺസലിങ്‌ കമ്മിറ്റി (aaccc.gov.in) നടത്തുന്ന ഓൺലൈൻ കൗൺസലിങ്‌ പ്രക്രിയയിൽ പങ്കെടുത്ത് താൽപ്പര്യമുള്ള ഓപ്ഷനുകൾ നൽകണം.


പരീക്ഷ ആഗസ്‌ത്‌ 22ന്‌


​ആഗസ്‌ത്‌ 22ന് കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടക്കും. 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 120 മിനിറ്റ് സമയം. ശരിയുത്തരത്തിന് 4 മാർക്ക്, തെറ്റിന് ഒരു മാർക്കു കുറയും. പരമാവധി 480 മാർക്ക്. തിരുവനന്തപുരം, ആലപ്പുഴ/എറണാകുളം /കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ,മലപ്പുറം കോയമ്പത്തൂർ, ചെന്നൈ, ബംഗളൂരു, മുംബൈ അടക്കം 122 പരീക്ഷാകേന്ദ്രങ്ങളുണ്ട്. താൽപ്പര്യമുള്ള നാല് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ നൽകണം.


അപേക്ഷ 30 വരെ


ജൂലൈ 30ന്‌ രാത്രി 9 വരെ ഓൺലൈനിൽ നൽകാം. രാത്രി 11.59 വരെ ഫീസടയ്ക്കാം. 2700 രൂപയാണ് ഫീസ്. പിന്നാക്കം/സാമ്പത്തിക പിന്നാക്കക്കാർക്ക് 2450 രൂപയും പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1800 രൂപയും മതി. ആഗസ്റ്റ് ഒന്നിനും രണ്ടിനുമിടയിൽ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. ഒന്നിലേറെ അപേക്ഷ പാടില്ല. വിവരങ്ങൾക്ക്: exams.nta.ac.in/aiapget, www.nta.ac.in.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home