ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്; പിഎസ്‍സി അഭിമുഖം ജൂലൈയിൽ

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ്, കസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് എന്നീ തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈയിൽ നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 469/2024) തസ്തികയിലേക്ക് ജൂലൈ 1, 2, 3, 8, 9, 10, 15, 16, 17, 23, 24 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ്
എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
കാസർകോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 155/2025 ഹിന്ദുനാടാർ) തസ്തികയിലേക്ക് ജൂലൈ മൂന്നിന് പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
പ്രമാണപരിശോധന
ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 422/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ജൂൺ 29ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ1 സി വിഭാഗവുമായി
ബന്ധപ്പെടണം (0471 2546325).











0 comments