ad
Deshabhimani

സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു; പിന്നാലെ കാറിനുളളിൽ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി

thumkuru

image: ndtv

വെബ് ഡെസ്ക്

Published on Jun 27, 2026, 06:34 PM | 1 min read

തുംകുരു: കർണാടകയിലെ തുംകുരു ജില്ലയിൽ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം കാറിനുളളിൽ ബോംബ് പൊട്ടിച്ച് യുവാവ് ആത്മഹത്യ ചെയ്തു.


30 കാരനായ അങ്കോള സ്വദേശി നാ​ഗേന്ദ്രയാണ് മരിച്ചത്. നാ​ഗേന്ദ്രയ്ക്കൊപ്പമുണ്ടായിരുന്ന 23 കാരിയായ രമ്യ എന്ന യുവതിക്ക് ​ഗുരുതരമായി പരിക്കേറ്റു. കാറോടിച്ചിരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. ബം​ഗളൂരു - പൂനെ ദേശീയപാതയിൽ വെച്ചായിരുന്നു സംഭവം.


പ്രാഥമിക അന്വേഷണത്തിൽ ബം​ഗളൂരുവിൽ നിന്ന് നാ​ഗേന്ദ്ര ഒരു കാർ ബുക്ക് ചെയ്യുകയും തുടർന്ന് രമ്യ യാത്രക്കൊപ്പം ചേരുകയുമായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും നാ​ഗേന്ദ്ര രമ്യയെ കത്തിയുപയോ​ഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ നാ​ഗേന്ദ്രയുടെ കൈവശം ബോംബുണ്ടെന്ന് രമ്യ ഡ്രൈവറെ അറിയിച്ചു. പരിഭ്രാന്തരായ ഡ്രൈവർ കാർ നിർത്തി പുറത്തേക്ക് ചാടി. ഒപ്പം രമ്യയും കാറിന് പുറത്തേക്ക് ചാടുകയായിരുന്നു. ഈ സമയം കാറിന്റെ ഡോർ ലോക്ക് ചെയ്ത ശേഷം കൈയിലുണ്ടായിരുന്ന പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കുകയായിരുന്നു. നിലവിൽ യുവതി തുംകുരു ആശുപത്രിയിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home