ad
Deshabhimani

'ലോ ആൻഡ് ഓർഡർ': പ്രകാശ് വർമ്മ നായകൻ; എട്ട് വർഷത്തിന് ശേഷം രഞ്ജിത്ത്; ഒപ്പം മമ്മൂട്ടിയും

LO

ലോ ആൻഡ് ഓർഡർ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

വെബ് ഡെസ്ക്

Published on Jun 27, 2026, 06:44 PM | 2 min read

തിരുവനന്തപുരം : 'തുടരും' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ലോ ആൻഡ് ഓർഡർ' എന്നാണ് ചിത്രത്തിന്റെ പേര്. സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. മോഹൻലാൽ നായകനായ ഡ്രാമ എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ 2004ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.


അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങൾ.


സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ ജി, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണയാണ്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം ഒരുക്കുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം ബിജിബാൽ, എഡിറ്റർ മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അതുൽ പ്രേം, സൈനുദ്ദീൻ. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. പ്രൊഡക്ഷൻ ഡിസൈൻ സാബുറാം.


വസ്ത്രാലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോഷൻ എൻ ജി. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ. അസോസിയേറ്റ് ഡയറക്ടർ ബോസ് വി. കാസ്റ്റിംഗ് ഡയറക്ടർ ശാലിനി. ശബ്ദമിശ്രണം വിഷ്ണു സുജാതൻ. സൗണ്ട് ഡിസൈനർ കിഷൻ സപ്താ. നൃത്ത സംവിധാനം ഷെരീഫ്, അർച്ചന. സംഘട്ടനം കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി സി സ്റ്റണ്ട്സ്. പി ആർ ഒ- മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home